HOME
DETAILS
MAL
കാര്‍ഷിക മേഖലയില്‍ പുതിയ കര്‍മപദ്ധതി
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനും കര്‍മപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരാഴ്ചക്കകം പദ്ധതിക്ക് രൂപം നല്‍കാനാണ് തീരുമാനം.
തരിശ് നിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കും. ഓരോ പഞ്ചായത്തിലും തരിശിട്ട ഭൂമികള്‍ കൃത്യമായി കണ്ടെത്തും. ഇതില്‍ ഭൂവുടമകളുടെ ആശങ്കകള്‍ ഒഴിവാക്കി അവരുമായി ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ കൃഷിയിറക്കുന്ന പൊതുരീതി സ്വീകരിക്കും.
കൃഷിക്കു പുറമേ മൃഗസംരക്ഷണ, മത്സ്യ മേഖലകളില്‍ കര്‍മപദ്ധതി ആലോചിക്കും. മുട്ട, മാംസ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുപഞ്ചായത്തു തലത്തില്‍ ഫാമുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
കേരള ചിക്കന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും. ഈ വര്‍ഷം 200 ഔട്ട്‌ലറ്റുകള്‍ തുടങ്ങും. കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംസ്‌കരണത്തിന് പ്ലാന്റ് അടിയന്തരമായി പൂര്‍ത്തിയാക്കും.
ക്ഷീരമേഖലയില്‍ അധികം വരുന്ന പാല്‍ പാല്‍പ്പൊടിയായോ ബാഷ്പീകരിച്ച പാലായോ പരിവര്‍ത്തനം ചെയ്ത് സംഭരിക്കും. ഇതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ പ്ലാന്റ് ആരംഭിക്കും. 15000 ഏക്കര്‍ സ്ഥലത്ത് സമയബന്ധിതമായി കാലിത്തീറ്റ കൃഷി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."