HOME
DETAILS
MAL
കൊവിഡ് പ്രതിരോധം: ഹോമിയോപ്പതിക്കെതിരേ ഐ.എം.എ
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഹോമിയോ ചികിത്സയ്ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). കൊവിഡിനെ പ്രതിരോധിക്കാന്‍ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ആധുനിക വൈദ്യശാസ്ത്ര രംഗം അഹോരാത്രം പരിശ്രമിക്കുമ്പോള്‍ അശാസ്ത്രീയതയെ കൂട്ടു പിടിക്കാന്‍ മുഖ്യമന്ത്രി തുനിയുന്നത് അഭിലഷണീയമല്ലെന്ന് ഐ.എം.എ നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. സുപ്രിം കോടതി പോലും ഹോമിയോ ചികിത്സയെ നിരാകരിച്ചിട്ടും, ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കും. യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാതെ പ്രതിരോധ മരുന്ന് എന്ന രീതിയില്‍ ഇവ വിതരണം ചെയ്യുന്നത് മിഥ്യാധാരണ പരത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടാനും മാത്രമേ ഉപകരിക്കൂ.
അന്താരാഷ്ട്ര പഠനങ്ങളുടെ പിന്‍ബലമില്ലാത്ത രീതികള്‍ കൊവിഡ് പോലെയുള്ള രോഗങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ടാല്‍ പൊതുജനാരോഗ്യ രംഗത്തും വ്യക്തികളുടെ ആരോഗ്യത്തിനും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."