HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം അനിവാര്യം: ബെന്നി ബെഹനാന്‍
backup
April 23 2020 | 02:04 AM
തൃശൂര്‍: കൊവിഡിന്റെ മറവില്‍ സംസ്ഥാനത്ത് കച്ചവടമാണ് നടക്കുന്നതെന്നും സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി.
സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാത്ത അഹങ്കാരം നിറഞ്ഞ പിണറായി വിജയന്റെ നിലപാട് മുഖ്യമന്ത്രി പദത്തിന് യോജിച്ചതല്ല. ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നു പോലും ഒഴിഞ്ഞു മാറുന്നത് അവഹേളനമാണ്. പാര്‍ട്ടി സെക്രട്ടറിയ്ക്ക് ജനങ്ങളുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാം. എന്നാല്‍ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സംശയം ദൂരീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."