HOME
DETAILS
MAL
സര്‍ക്കാര്‍ കൃത്യമായി മറുപടി പറയണം: പി.കെ കുഞ്ഞാലിക്കുട്ടി
backup
April 23 2020 | 02:04 AM
മലപ്പുറം: സ്പ്രിംഗ്ലര്‍ വിവാദം അന്വേഷിക്കാന്‍ സമിതിയെ വെക്കുന്നതിന് പകരം സര്‍ക്കാര്‍ കൃത്യമായി മറുപടി പറയുകയാണ് വേണ്ടതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോടതിപോലും ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. പ്രതിപക്ഷത്തെ അവഗണിക്കും പോലെ കോടതിയെ അവഗണിക്കാന്‍ കഴിയില്ല .
സാലറി ചലഞ്ചിനെ പൂര്‍ണമായും എതിര്‍ക്കുന്നില്ല. ശേഖരിക്കുന്ന ഫണ്ട് ഈ പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്ക് തന്നെ കിട്ടണം. അത് സമയത്ത് തന്നെ കിട്ടുകയും വേണം. മുന്‍കാലങ്ങളിലെപോലെ ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ അനുവദിക്കില്ല.
കൊവിഡ് 19 മായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമായി കുടുങ്ങിപ്പോയവരുടെ ആശങ്കകളോട് സര്‍ക്കാര്‍ നിസംഗഭാവം കാണിക്കുകയാണ്. അതിര്‍ത്തികളില്‍ വന്ന് കുടുങ്ങിയവരോട് മാനുഷിക പരിഗണന കാണിക്കണം.
പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേരളമാണ് ഈ വിഷയത്തില്‍ കാര്യമായി ഇടപെടേണ്ടത്. പ്രധാനമന്ത്രിയോട് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ അപേക്ഷ കൊടുക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."