HOME
DETAILS
MAL
സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികള്‍
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: ബലാത്സംഗ കേസുകളും പോക്സോ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതില്‍ 14 ജില്ലകളിലായി 28 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. താല്‍ക്കാലികമായി രണ്ടുവര്‍ഷത്തേക്കാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ (തിരുവനന്തപുരം ജില്ല), പുനലൂര്‍, കരുനാഗപ്പള്ളി (കൊല്ലം), പത്തനംതിട്ട (പത്തനംതിട്ട), ഹരിപ്പാട് (ആലപ്പുഴ), കോട്ടയം, ചങ്ങനാശേരി (കോട്ടയം), പൈനാവ്, കട്ടപ്പന (ഇടുക്കി), പെരുമ്പാവൂര്‍, ആലുവ (എറണാകുളം), തൃശൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട (തൃശൂര്‍), പട്ടാമ്പി, പാലക്കാട് (പാലക്കാട്), പെരിന്തല്‍മണ്ണ, തിരൂര്‍, മഞ്ചേരി (മലപ്പുറം), കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട്), കല്‍പ്പറ്റ (വയനാട്), തലശേരി, തളിപ്പറമ്പ് (കണ്ണൂര്‍), ഹോസ്ദുര്‍ഗ് (കാസര്‍കോട്) എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി സ്ഥാപിക്കുന്നത്.
ഇതിനായി ഓരോ കോടതിയിലും ജില്ലാ ജഡ്ജി, ബെഞ്ച് ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക് എന്നിവരുടെ ഓരോ തസ്തിക റെഗുലര്‍ അടിസ്ഥാനത്തിലും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരുടെ ഓരോ തസ്തിക കരാര്‍ അടിസ്ഥാനത്തിലും സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."