HOME
DETAILS

12.58 ലക്ഷത്തിന്റെ കള്ളനോട്ട്  കണ്ടെത്തി; യുവാവ് അറസ്റ്റില്‍

  
backup
April 23 2020 | 02:04 AM

12-58-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f
 
 
 
തൊടുപുഴ: മറ്റൊരു കേസില്‍ തെളിവെടുപ്പിനെത്തിച്ച യുവാവിന്റെ വീട്ടില്‍നിന്നും വാടകയ്‌ക്കെടുത്ത ഹോം സ്റ്റേകളില്‍ നിന്നുമായി 12,58,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. സംഭവത്തില്‍ കൊല്ലം വരാലഴികത്ത് ഹനീഫ് ഷിറോസിനെ (33) ഉപ്പുതറ പൊലിസ് അറസ്റ്റ് ചെയ്തു.   2,000, 500, 200 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.
രണ്ടാം ഭാര്യയുടെ അഞ്ചര വയസുള്ള മകനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പീരുമേടിന് സമീപം മാട്ടുതാവളത്തെ വീട്ടിലെത്തിച്ച് മഹസര്‍ തയാറാക്കുന്നതിനിടെ കള്ളനോട്ട് പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 
തുടര്‍ന്നുള്ള പരിശോധനയിലാണ് കട്ടിലിനടിയിലും അലമാരയിലും സൂക്ഷിച്ച 15,900 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ വാഗമണ്ണിലും തേക്കടിയിലും വാടകക്കെടുത്ത ഹോം സ്റ്റേകളെ കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തേക്കടിയില്‍നിന്ന് പ്രിന്ററും വാഗമണ്ണില്‍നിന്ന് 12,42,100 രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു.
കൊല്ലം തടിക്കാട് കുടുംബവക ട്രസ്റ്റിന്റെ കീഴിലുള്ള എ.കെ.എം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരായിരിക്കെ ആദ്യ ഭാര്യയുമായി ഉണ്ടായ അവകാശ തര്‍ക്കത്തെ തുടര്‍ന്ന് 2019ല്‍ ഇയാള്‍ മാട്ടുതാവളത്തേക്ക് താമസം മാറ്റി. ഒറ്റപ്പാലം സ്വദേശിനിയായ മറ്റൊരു സ്ത്രീയും ഒപ്പംകൂടി. ഈ സമയത്താണ് ഇവരുടെ മകനെ മര്‍ദിക്കുകയും ചട്ടുകം കൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തത്. 
പിണങ്ങിപ്പോയ രണ്ടാം ഭാര്യയാണ് കുട്ടിയെ പൊള്ളിച്ചതിന് ഒറ്റപ്പാലം പൊലിസില്‍ പരാതി നല്‍കിയത്. കേസ് ഉപ്പുതറ പൊലിസിനു കൈമാറിയതറിഞ്ഞ് ഇയാള്‍ മുങ്ങി. വീട്ടിലെത്തിയ വിവരമറിഞ്ഞ പൊലിസ് ചൊവ്വാഴ്ച ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  തുടര്‍ന്നാണ് കള്ളനോട്ട് കണ്ടെടുത്തതും ഇന്നലെ വീണ്ടും അറസ്റ്റ് ചെയ്തതും. 
നോട്ട് എവിടെയൊക്കെ വിപണനം നടത്തിയെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി രാജ്‌മോഹന്‍, ഉപ്പുതറ സി.ഐ എസ്.എം റിയാസ്, എസ്.ഐമാരായ ചാര്‍ളി തോമസ്, സിബി എന്‍. തങ്കപ്പന്‍, ഉദോഗസ്ഥരായ പി.എന്‍ ദിനേശ്, പി.എച്ച് ഹനീഷ്, ഐബി ഏബ്രഹാം, ശരണ്യമോള്‍ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ  റിമാന്‍ഡ് ചെയ്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  29 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago