HOME
DETAILS

അറിഞ്ഞെഴുതി കുട്ടികള്‍;  അക്ഷരവൃക്ഷത്തില്‍ വിടര്‍ന്നത്  40,000 രചനകള്‍

  
backup
April 23 2020 | 02:04 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d
 
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സര്‍ഗശേഷി പ്രകാശിപ്പിക്കുന്നതിനായി നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിലേക്ക് ഇതുവരെ ലഭിച്ചത് 40,000ല്‍ പരം രചനകള്‍. വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സര്‍ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 'അക്ഷരവൃക്ഷം' പദ്ധതി നടപ്പിലാക്കിയത്. 
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കഥ, കവിത, ലേഖനം എന്നിവ രചിക്കാനുള്ള അവസരം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിനിയോഗിച്ചു. 
ഈ മൂന്നു വിഭാഗങ്ങളിലായാണ് 40000ല്‍ പരം രചനകള്‍ ലഭിച്ചത്. ഇവയില്‍ നിന്ന് ആദ്യത്തെ 10,000 രചനകളില്‍ കൊവിഡ് സംബന്ധിയായ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി ആദ്യവോള്യം തയാറാക്കി. 148 കവിതകളും 76 കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഥ, കവിത, ലേഖനം എന്നിങ്ങനെ മൂന്നു സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. 
അടച്ചിടല്‍ നിര്‍ബന്ധിതമാക്കാന്‍ ഇടയായ സാഹചര്യത്തെ സംബന്ധിച്ച കൃത്യമായ ബോധം, നമ്മുടെ കടമകളേയും ന്യൂനതകളേയും കുറിച്ചുള്ള സൂക്ഷ്മമായ തിരിച്ചറിവ്, സര്‍ഗശേഷിയുടെ ചാരുത, അതോടൊപ്പം കൂട്ടിലടക്കപ്പെട്ട ബാല്യത്തിന്റെ വേദന ഇവയെല്ലാം ഈ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട്. 
കുട്ടികളുടെ രചനകള്‍ പൊതുസമൂഹം ആസ്വദിക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടാണ് എസ്.സി.ഇ.ആര്‍.ടി ഇവയില്‍ ചിലത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. 
മെയ് അഞ്ചുവരെ ലഭിക്കുന്ന രചനകള്‍ കൂടി ഇത്തരത്തില്‍ പരിശോധിച്ച് എസ്.സി.ഇ.ആര്‍.ടി പുസ്തകങ്ങളാക്കി പ്രസിദ്ധീകരിക്കും. രചനകള്‍ അയച്ച കുട്ടികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago