HOME
DETAILS
MAL
അമ്മയ്ക്ക് മരുന്നു നല്കാന് പോയ ദമ്പതികള്‍ക്ക് 5,000 രൂപ പിഴ
backup
April 23 2020 | 02:04 AM
അന്തിക്കാട്: അമ്മയ്ക്കു മരുന്ന് നല്കാന് സ്കൂട്ടറില്‍ പോയ ദമ്പതികള്‍ക്ക് 5000 രൂപ പിഴയിട്ട് പൊലിസ്.തളിക്കുളം സെന്ററിലെ ഓട്ടോ ഡ്രൈവറായ കാരണത്ത് വീട്ടില്‍ സുരേഷിനാണ് പിഴയൊടുക്കേണ്ടി വന്നത്.
പിഴ 1000 രൂപയാണെന്നിരിക്കെ തങ്ങളെ അവഹേളിക്കാനാണ് അകാരണമായി കേസെടുത്തതെന്നു ചൂണ്ടിക്കാട്ടി സുരേഷ് മുഖ്യമന്ത്രിക്ക് പരാതി നല്കി.
ഓട്ടോ ഡ്രൈവറായ സുരേഷ് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യാ മാതാവിന് അടിയന്തരമായി മരുന്ന് എത്തിക്കണമെന്ന് അറിഞ്ഞത്. ഉടന്‍ ഭാര്യ സീനയുമായി സ്കൂട്ടറില്‍ എടമുട്ടത്തെ വീട്ടിലെത്തി മരുന്ന് നല്കി മടങ്ങുമ്പോഴാണ് കോതകുളം ബീച്ചില്‍ വലപ്പാട് സി.ഐ.യുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. സത്യവാങ്മൂലവും ഡോക്ടര്‍ എഴുതിയ കുറിപ്പും കൈയിലുണ്ടായിരുന്നു. പിറ്റേന്ന് സ്റ്റേഷനിലെത്താന്‍ പറഞ്ഞതനുസരിച്ച് എത്തിയപ്പോള്‍, 5000 രൂപ പിഴയടക്കാന്‍ പറയുകയായിരുന്നു.
പിഴ അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് സി.ഐ ഭീഷണിപ്പെടുത്തി. വലപ്പാട് പൊലിസിനെതിരെ നിരവധി പേര് ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."