HOME
DETAILS
MAL
കൊവിഡിനിടെ കിം ജോങ് ഉന്‍ എവിടെ?
backup
April 23 2020 | 02:04 AM
സിയോള്‍: ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍ എവിടെയെന്നതിനെക്കുറിച്ച് വിവരം നല്‍കാതെ അധികൃതര്‍. പൊതുപരിപാടികളില്‍നിന്ന് ഈയിടെ കിം അപ്രത്യക്ഷനായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് ദക്ഷിണാഫ്രിക്കയും ചൈനയും ചില ഉത്തര കൊറിയന്‍ അധികൃതരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നെങ്കിലും ഭരണാധികാരി എവിടെയാണുള്ളതെന്ന് ഉത്തരകൊറിയന്‍ അധികൃതരോ പത്രങ്ങളോ വ്യക്തമാക്കിയിട്ടില്ല.
ഹൃദയസംബന്ധമായ അസുഖത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ കിം ജോങ് ഉന്‍ പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വിശദീകരണം. എന്നാല്‍, കിം പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ചൈനയും ദക്ഷിണ കൊറിയയും വ്യക്തമാക്കിയെങ്കിലും, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നാണ് അമേരിക്കയുടെ പ്രതികരണം. കിം ആരോഗ്യവാനായിരിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
ഉത്തരകൊറിയയുടെ സ്ഥാപക ദിനത്തിലെ പ്രധാന ചടങ്ങില്‍ കിം ജോങ് ഉന്നിന്റെ അഭാവം ശ്രദ്ധയില്‍പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നിരുന്നത്. നേരത്തെ, കൊവിഡ് വ്യാപന വാര്‍ത്തകള്‍ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നില്ല. രാജ്യത്ത് ആര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. എന്നാല്‍, അവിടെ കൊവിഡ് ബാധിച്ചവരെ വെടിവച്ച് കൊന്നതായും വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."