HOME
DETAILS

സന്ദേശങ്ങളും നടപടികളും മിന്നല്‍പോലെ;  നേരം വെളുത്തപ്പോള്‍ നിരീക്ഷണത്തില്‍ 18 പേര്‍

  
backup
April 23 2020 | 02:04 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae
 
 
 
സ്വന്തം ലേഖകന്‍
കൊച്ചി/ കോട്ടയം: ഒരുപോള കണ്ണടയ്ക്കാതെ ജാഗ്രതയോടെയുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ഫലംകണ്ടു. 
ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ നിരീക്ഷണത്തിലാക്കാനായത് 18 പേരെ. പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കോവിഡ്- 19 സ്ഥിരീകരിച്ചയാളോപ്പം യാത്രചെയ്ത യുവാവ് കോട്ടയത്തെത്തിയെന്ന സന്ദേശം ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രതിരോധപ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ആരോഗ്യ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചത് ശരവേഗത്തിലായിരുന്നു.
തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്ന് തണ്ണിമത്തനുമായി വന്ന ലോറിയിലുണ്ടായിരുന്ന രണ്ടു പേരിലൊരാള്‍ പാലക്കാട്ട് ഇറങ്ങിയിരുന്നു. ഇയാള്‍ക്കു രോഗം സ്ഥിരീകരിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന യുവാവിനു രോഗം പകര്‍ന്നിട്ടുണ്ടാകാമെന്ന സംശയമുയര്‍ന്നത്. ഇയാളെ കണ്ടെത്താനായി പിന്നെ ശ്രമം. ഏപ്രില്‍ 21ന് കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ലോഡിറക്കിയ ശേഷം പാലക്കാട്ടേക്കു പുറപ്പെട്ട ഇയാളെ യാത്രാമധ്യേ ഇന്നലെ പുലര്‍ച്ചെ 1.30ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുക്കാനായി. തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്കയച്ച് ഐസോലേഷനിലുമാക്കി.
ലോഡെത്തിച്ച കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ഉടമയും ജീവനക്കാരും ലോഡിങ് തൊഴിലാളികളും ഉള്‍പ്പെടെ 17 പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. ഇന്നലെ നേരം വെളുത്തതോടെ കടയുടമയെയും ലോഡിങ് തൊഴിലാളികളില്‍ ഒരാളെയും കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു. കട അടപ്പിക്കുകയും 17 പേര്‍ക്കും ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇവരിലാര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനത്തിലെ ജാഗ്രതയുടെ നേര്‍ക്കാഴ്ചയാണ് ഈ സംഭവമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരുടെ സാമ്പിള്‍ പരിശോധനാഫലം ഇന്നു ലഭിക്കും.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago