HOME
DETAILS
MAL
എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ അതിര്‍ത്തി കടന്നു; അധ്യാപികയ്ക്കെതിരെ കേസ്
backup
April 23 2020 | 05:04 AM
വയനാട്: എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കര്‍ണാടക അതിര്‍ത്തി കടന്ന അധ്യാപികയ്ക്കെതിരെ കേസ്. തിരുവനന്തപുരത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്ക്കെതിരെയാണ് നടപടി. ആറ്റിങ്ങല്‍ നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയാണ് അധ്യാപികയ്ക്ക് പാസ് അനുവദിച്ചത്. അധ്യാപികയെ വയനാട് ചുരം, മുത്തങ്ങ അതിര്‍ത്തികള്‍ കടക്കാന്‍ സഹായിച്ച കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെയും വകുപ്പുതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
പൊലിസിന് പാസ് അനുവദിക്കാന്‍ അധികാരമില്ലെന്ന് വയനാട് കളക്ടര്‍ വ്യക്തമാക്കി. അതത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് പാസ് അനുവദിക്കാന്‍ അധികാരമുള്ളത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വാഹനത്തിലാണ് അധ്യാപികയെ അതിര്‍ത്തി കടത്തിയത്. കര്‍ണാടകയിലെ ഉദ്യോഗസ്ഥരും ഇവരെ തടയാന്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."