HOME
DETAILS
MAL
സഊദിയിൽ ഖുൻഫുദയിൽ നേരിയ ഭൂചലനം
backup
April 23 2020 | 08:04 AM
റിയാദ്: ചെങ്കടൽ തീരത്തെ ഖുൻഫുദയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചെങ്കടൽ തീരത്തെ തൈമാഹ് റീജിയണിലെ ഖുൻഫുദയിൽ റിക്റ്റർ സ്കെയിലിൽ 2.7 വ്യാപ്‌തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഖുൻഫുദ നഗരത്തിന്റെ കിഴക്ക് ഭാഗത്തായി ഒമ്പത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സഊദി ജിയോളജിക്കൽ സർവേയെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്‌തു. നേരിയ ചലനമാണെങ്കിലും നിരവധി പേർക്ക് ഇത് അനുഭപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഭൂചനലനം ഇടക്കിടെ ഉണ്ടാകാറുണ്ടെന്നും സഊദി ജിയോളജിക്കൽ സർവേയുടെ നേതൃത്വത്തിൽ ഇവിടെ തുടർച്ചയായി പരിശോധനകൾ നടത്തുന്നുണ്ടെന്നും സഊദി ജിയോളജിക്കൽ സർവ്വേ വക്താവ് താരിഖ് അബൽ ഖൈൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."