കൊവിഡ്-19: സഊദിയിൽ ഇന്ന് ഏഴു മരണം, 1158 വൈറസ് ബാധിതർ
റിയാദ്: സഊദിയിൽ 24 മണിക്കൂറിനിടെ ഏഴു പേർ കൂടി വൈറസ് ബാധയേറ്റു മരണത്തിനു കീഴടങ്ങിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 121 ആയി ഉയർന്നു. 1158 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ 85 ശതമാനവും വിദേശികളാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 13930 ആയി ഉയർന്നു. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഇവിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 113 പേർ രോഗ മുക്തി നേടിയതോടെ നിലവിൽ രാജ്യത്ത് 1925 പേർ വൈറസ് മുക്തി നേടിയതായതും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ 11884 രോഗികളാണെന്നും ഇവരിൽ 93 പേരുടെ നില ഗുരുതരമാണെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ജിദ്ദ, മക്ക എന്നിവിടങ്ങളിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്.
#الصحة تعلن عن تسجيل (1158) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (7) حالات وفيات رحمهم الله، وتسجيل (113) حالة تعافي ليصبح إجمالي عدد الحالات المتعافية (1925) حالة ولله الحمد. pic.twitter.com/MCzCrHl2BV
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 23, 2020
വ്യാഴാഴ്ച്ച മദീനയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. 293 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.മക്കയിൽ 209 രോഗികളും ജിദ്ദയിൽ 208 റിയാദിൽ 157 കേസുകളും സ്ഥിരീകരിച്ചു. ഹുഫൂഫി 78, ദമാം 43, ജുബൈൽ 40, ത്വായിഫ് 32, ഖോബാർ 28, ഉനൈസ 13, അൽ ബുഖൈരിയ 11, തബൂക് 10, ഹയിൽ 09, അൽ ഹദ, റാബിഗ് (05 വീതം), യാമ്പു 04, അബഹ, ഖത്വീഫ്, ദഹ്റാൻ, അൽബാഹ, അറാർ, നജ്റാൻ, അൽ അഖീഖ്, ദരിയ്യ, ഹഫർ അൽ ബാത്വിൻ, അൽ ഖുർമ, ഉമ്മു അൽദൂൻ, അൽ മന്ദഖ്, വാദി അൽ ഫർഹ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് വ്യാഴാഴ്ച്ച സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച വൈറസ് ബാധ കേസുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."