കൊവിഡ്-19: കുവൈത്തില്‍ ഇന്ന് ഒരു മരണം; 151 പുതിയ രോഗികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ പതിനാലായി. കൊവിഡ് ബാധിച്ചു ഒരു മാസക്കാലം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 41 വയസ്സുള്ള കുവൈത്ത് പൗരനാണ് മരിച്ചത് .151 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് അറിയിച്ചു . ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2399 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ ഇന്ത്യക്കാരാണ്. കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1310 ആയി. പുതിയ രോഗികളില്‍ 60 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 132 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 7 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന്‍, യു.എ.ഇ തുര്‍ക്കി. ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 12 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുണ്ടായിരുന്നവരില്‍ 55 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 498 പേരാണ് രോഗവിമുക്തി നേടിയത് . നിലവില്‍ 1887 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."