കേന്ദ്ര സർക്കാരിന്റെ അവഗണന; ഔദ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഇന്ത്യന്‍ പ്രവാസികൾക്കില്ല
ജിദ്ദ:കൊവിഡ് മൂലം സഊദിയിൽ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അബ്ഷീര്‍ പോര്‍ട്ടലിലെ ഔദ ലിങ്ക് വഴി
രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം തത്കാലം ഇന്ത്യന്‍ പൗരന്മാര്ക്കില്ലെന്ന് സഊദി ജവാസാത്ത് . ഈജിപ്ത്, ഫിലിപൈന്‍സ്, ഇന്തോനേഷ്യ, പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്ക് മാത്രമേ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുള്ളൂവെന്നും എല്ലാ തരം വിസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്നും ജവാസാത്ത് അറിയിച്ചു.
അതേ സമയം ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസിന് അനുമതിയില്ലാത്തതിനാല്‍ ഇന്ത്യ പട്ടികയിൽ ഇടം പിടിക്കാതെ പോയത്. പദ്ധതി വഴി എക്സിറ്റ്, റീ എന്‍ട്രി നേടിയവരേയും, ടൂറിസ്റ്റ്, എല്ലാ വിധ സന്ദര്‍ശന വിസകളിലും എത്തി മടങ്ങാനാകാതെ കുടുങ്ങിയവര്‍ക്കും ഈ പദ്ധതി വഴി നാടണയാം. സല്മാന് രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് കേന്ദ്രം തീരുമാനിച്ചിട്ടില്ല.
രാജ്യത്തെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് റീ എന്ട്രിയിലും എക്സിറ്റിലും നാട്ടില്‍ പോകാനുള്ള പദ്ധതിയും മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുണ്ട്. ഈ പദ്ധതി വഴിയും ഫിലിപ്പൈന്‍സ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു പോയിരുന്നു. പാകിസ്താന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അടുത്ത മാസം ആദ്യ വാരത്തില്‍ സമാന രീതിയില്‍ പൗരന്മാരെ കൊണ്ടു പോകും.സഊദി എയര്‍ലൈന്‍സ് വഴിയാണ് യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."