പ്രവാസികള്‍ക്ക് മരുന്നെത്തും: നോര്‍ക്കാറൂട്ട്സ് വഴിയൊരുക്കും
തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള അവശ്യമരുന്നുകള്‍ എത്തിക്കാന്‍ പുതിയ സംവിധാനമൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഡി.എച്ച്.എല്‍ കൊറിയര്‍ സര്‍വിസ് കമ്പനിയാണ് നോര്‍ക്ക റൂട്ട്സിനെ അറിയിച്ചത്. ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചുനല്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്പനി നിര്‍വഹിച്ച് ഡോര്‍ ഡെലിവറിയായി എത്തിച്ചുനല്‍കും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്നും ഡി.എച്ച്.എല്‍ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍, പോലിസുകാര്‍, ഡെലിവറി ബോയ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് റാന്‍ഡം ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 23 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചു. സ്കൂളുകളെ എ മുതല്‍ ഡി വരെയുള്ള ഗ്രേഡുകളാക്കി തിരിച്ചാണ് സഹായം നല്‍കുക. 12500 ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു. നൂല്‍പ്പ്, നെയ്ത്ത് തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."