ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം, സഊദിയിൽ പള്ളികളിലെ തറാവീഹ് നിസ്കാരം ഇരു ഹറമുകളിൽ മാത്രം
റിയാദ്: മാസപ്പിറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന് വ്രതാരംഭത്തിന് നാളെ തുടക്കമാകും. ഇതോടെ സഊദി അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ മാസത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിച്ചു. കോവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ മിക്കയിടങ്ങളിലും റമദാനിൽ പള്ളികളിൽ വെച്ചുള്ള പ്രാർത്ഥനകളോ സമൂഹ നോമ്പ് തുറയോ ഉണ്ടാകുകയില്ല.
വൈറസ് വ്യാപന പാശ്ചാത്തലത്തിൽ ഇതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സഊദിയിൽ മക്ക, മദീന ഹറമുകളിൽ വെച്ച് മാത്രമാണ് തറാവീഹ് നിസ്കാരം നടക്കുക. അതിൽ തന്നെ പൊതു ജനങ്ങളെ പ്രവേശിപ്പിക്കുകയില്ല. ഹറമുകളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമായിരിക്കും പങ്കെടുക്കുക. ഇരു ഹറമുകളൊഴികെ രാജ്യത്തെ ഒരു പള്ളികളിലും റമദാനിൽ തറാവീഹ് നിസ്കാരം ഉണ്ടായിരിക്കുകയില്ല.
അതെ സമയം ഒമാനില്‍ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ശഅ്ബാൻ 30 പൂർത്തികരിച്ച് ശനിയാഴ്ച മുതൽ റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."