സഊദിയിൽ റമദാനിൽ റെസ്‌റ്റോറന്റുകൾ രാത്രി തുറന്നു പ്രവർത്തിക്കാൻ അനുമതി
റിയാദ്: സഊദിയിൽ റെസ്റ്റോറന്റുകൾക്ക് റമദാനിൽ വൈകുന്നേരം തുറന്നു പ്രവർത്തിക്കാൻ അനുമതി. സഊദി ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. രാജ്യത്തെ മുഴുവൻ സ്ഥലങ്ങളിലും പുതിയ സമയ ക്രമീകരണം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. റമദാനിൽ റെസ്‌റ്റോറന്റുകൾ വൈകുന്നേരം മൂന്ന് മണി മുതൽ പുലർച്ചെ മൂന്ന് മണി വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. കർഫ്യു ഏർപ്പെടുത്തിയതിനാൽ നേരത്തെ ഈ മേഖലക്ക് നൽകിയ സമയം പുനഃക്രമീകരിച്ചാണ് റമദാനിൽ പുതിയ സമയം പ്രഖ്യാപിച്ചത്. നേരത്തെ ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ച് ഡെലിവറി ആപ്ലിക്കേഷൻ വഴിയും വിതരണ സംഘങ്ങൾ വഴിയും ഭക്ഷണ വിതരണം നടത്താം.
എന്നാൽ, ഭക്ഷണ ശാലകളിൽ ആഹാരം വിളമ്പാനോ അവിടെയിരുന്ന് കഴിക്കാനോ പാടില്ല. പാഴ്സലുകൾ മാത്രമേ നൽകാൻ അനുവാദമുള്ളൂ. അതേസമയം, മൊബൈൽ റെസ്റോറന്റ്, പാർട്ടി റെസ്റ്റോറന്റ്, സൽക്കാര പാർട്ടി ഹോട്ടലുകൾ എന്നിവക്ക് അനുമതിയുണ്ടാകുകയില്ല.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രാലയം ലക്‌ഷ്യം നേടുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്‌തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."