HOME
DETAILS
MAL
യു.പിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്ക് കൊവിഡ്; പൊലിസുകാര്‍ ക്വാറന്റൈനില്‍
backup
April 23 2020 | 23:04 PM
ലക്നൗ: യു.പിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മുറാദാബാദിലാണ് സംഭവം.
ഇതോടെ അക്രമികളുമായി ഇടപഴകിയ 73 പൊലിസുകാരെ ക്വാറന്റൈനിലാക്കി. ഈമാസം 15ന് നവാബ്പുരയില്‍ കൊവിഡ് ബാധിതനെ ഐസൊലേഷനിലാക്കാന്‍ ചെന്ന ആരോഗ്യപ്രവര്‍ത്തകരെ 17 അംഗസംഘം തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതില്‍പെട്ട അഞ്ചുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരുമായി ഇടപഴകിയ പൊലിസുകാരുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."