മുംബൈയിലെ മലയാളി നഴ്‌സുമാരുടെ ദുരവസ്ഥ: നടപടിയെടുക്കണമെന്ന് കെ.ജി.എന്‍.എ
തിരുവനന്തപുരം: മുംബൈയിലെ ജസ് ലോക് ആശുപത്രിയിലേയും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേയും കൊവിഡ്19 ബാധിതരായ മലയാളി നഴ്‌സുമാര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍.
ആശുപത്രി അധികൃതരോ മഹാരാഷ്ട്ര സര്‍ക്കാരോ ഇവരെ തിരിഞ്ഞു നോക്കുന്നില്ല. യാതൊരു മാനദണ്ഡവും പാലിക്കാതെ ഇവരെ കൂട്ടത്തോടെ പണിതീരാത്ത ഒരു കെട്ടിടത്തിലെ ഹാളില്‍ താമസിപ്പിച്ചിരിക്കുകയാണ്. അനുവദിച്ചിട്ടുള്ള രണ്ട് ശുചിമുറികളില്‍ ഒന്ന് പൂര്‍ണമായും ഉപയോഗശൂന്യമാണ്. ആഹാരവും കുടിവെള്ളവും ആവശ്യത്തിന് ലഭ്യമല്ല. അസുഖത്തിനു ചികിത്സ ആവശ്യപ്പെടുന്നവരെ ആശുപത്രി അധികാരികള്‍ ഭീഷണി പെടുത്തുന്നുവെന്നാണ് നഴ്‌സുമാരുടെ പരാതി. എന്നാല്‍ ഇതൊന്നും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാടെന്നും കെ.ജി.എന്‍.എ ആരോപിച്ചു. ദുരിതമനുഭവിക്കുന്ന മുഴുവന്‍ മലയാളി നഴ്‌സുമാരേയും വേഗത്തില്‍ കേരളത്തിലെത്തിക്കാനാവശ്യമായ നടപടി എടുക്കണമെന്ന് കെ.ജി.എന്‍.എ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."