കുടുംബത്തിനെതിരേയുള്ള ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് മുന്‍പത്തെ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പറഞ്ഞാല്‍ പഴയ കഥകളിലേക്ക് പോകേണ്ടിവരുന്ന് പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി, കമല ഇന്റര്‍നാഷനല്‍ ഭാര്യയുടെ പേരില്‍ വിദേശത്തുള്ള സ്ഥാപനമാണെന്ന ആക്ഷേപമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി.
വീട് വലിയ രമ്യഹര്‍മ്യം, പൊന്നാപുരം കോട്ട എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചു. മകള്‍ അമൃതാനന്ദമയി കോളജില്‍ പഠിക്കാന്‍ പോയത് വാര്‍ത്തയായിരുന്നു. പഠിച്ചിറങ്ങി ഒറക്കിള്‍ കമ്പനിയില്‍ ജോലി കിട്ടിയത് വാര്‍ത്തയായില്ല. അത് പിണറായിയുടെ സ്വാധീനം എന്നു പറയാനാകില്ല എന്നതുകൊണ്ടായിരിക്കും. മകന്റെ പഠനത്തെക്കുറിച്ച് തിരിച്ചും മറിച്ചും വാര്‍ത്ത വന്നു. ലാവ്ലില് കേസില്‍ അവര്‍ പറഞ്ഞ വിജിലന്‍സ് അന്വേഷണം നടത്തിയാണ് തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."