HOME
DETAILS

കൊവിഡില്‍ കുരുങ്ങി തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ള വിതരണം

  
backup
April 24 2020 | 02:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87

 


കൊണ്ടോട്ടി: ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്കു കുടിവെളളമെത്തിക്കാന്‍ അനുവദിച്ച ഫണ്ട് കൊവിഡ് 19 മൂലം ചെലവഴിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങള്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വാഹനങ്ങളില്‍ വെളളമെത്തിച്ച് നല്‍കാനായി മാത്രം അനുവദിച്ച ലക്ഷങ്ങളുടെ ഫണ്ടാണ് ടെന്‍ഡര്‍പോലും വിളിക്കാന്‍ കഴിയാതെ തദ്ദേശ സ്ഥാപനങ്ങളില്‍ ചെലവഴിക്കാതെ കിടക്കുന്നത്.
കൊവിഡ് മൂലം ചെറുകിട കുടിവെളള പദ്ധതികളും പൂര്‍ത്തീകരിക്കാനും, വലിയ പദ്ധതികളുടെ അറ്റകുറ്റപ്പണി നടത്താനും കഴിയാത്തതിനാല്‍ കടുത്തവേനലില്‍ കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ് ജനം.
മാര്‍ച്ചു മാസത്തില്‍ മാത്രം ഓരോ ഗ്രാമപഞ്ചായത്തിനും അഞ്ചരലക്ഷം രൂപ കുടിവെളള വിതരണത്തിനായി മാത്രം ചെലവഴിക്കാന്‍ അനുമതിയുണ്ടായിരുന്നു. നഗരസഭകള്‍ക്ക് 11 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 16.50 ലക്ഷവും അനുവദിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങിയ മാര്‍ച്ച് മാസത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കുടിവെളള വിതരണത്തിന് മുന്നിട്ടിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുവദിച്ച ഫണ്ട് കൂടുതലുമാണ്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷവും, നഗരസഭകള്‍ക്ക് 16.50 ലക്ഷവും, കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷവും ചെലവഴിക്കാന്‍ അനുമതി നല്‍കിയിരുന്നു.
ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ ആവശ്യമായ സ്ഥലത്ത് വെളളമെത്തിച്ച് നല്‍കാനായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. വെളളം വിതരണം ചെയ്യുന്നതിലെ സുതാര്യത ഉറപ്പുവരുത്താനാണ് ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ വെളളമെത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. കുടിവെളള വിതരണം സംബന്ധിച്ച് മോണിറ്ററിംങ് നടത്താന്‍ ജില്ലാ റവന്യൂ അധികൃതരോടും നിര്‍ദേശിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധസേനയിലേക്കുള്ള വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍ മൂന്നു ലക്ഷം പിന്നിട്ടു. നിലവില്‍ 3,25,785 വോളണ്ടിയര്‍മാര്‍ സാമൂഹിക സന്നദ്ധസേനയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇതില്‍ 2,61,785 പുരുഷന്മാരും, 63,947 സ്ത്രീകളും, 53 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു.
ഇതുവരെ രജിസ്റ്റര്‍ ചെയ്തവരില്‍ 2,53,674 പേര്‍ 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ്.
നിലവില്‍ 25,434 കുടുംബശ്രീപ്രവര്‍ത്തകരും, യുവജന കമ്മിഷന്റെ ഭാഗമായ 11,340 അംഗങ്ങളും, 10,150 എന്‍.എസ്.എസ് വോളണ്ടിയര്‍മാരും, യുവജനക്ഷേമ ബോര്‍ഡില്‍ നിന്നുമുള്ള 6,325 അംഗങ്ങളും, 5,250 എന്‍.സി.സി കേഡറ്റുകളും, 3,422 എക്‌സ് എന്‍.സി.സി കേഡറ്റുകളും സന്നദ്ധസേനയുടെ ഭാഗമായിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവര്‍
ത്തനങ്ങള്‍ക്കായി മാത്രം ഇതിനോടകം 36,000 സന്നദ്ധസേന വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍ജിനീയര്‍മാര്‍, കായികതാരങ്ങള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സന്നദ്ധസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നു വിതരണം, അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി, സാമൂഹ അടുക്കള, രക്തദാനം, വിത്തു വിതരണം ഉള്‍പ്പടെയുള്ള മേഖലകളിലാണ് നിലവില്‍ ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നത്.
സംസ്ഥാനത്ത് 100 പേര്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന തോതില്‍ 3.4 ലക്ഷം സന്നദ്ധസേന വോളണ്ടിയര്‍മാരുടെ അംഗത്വമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് സാമൂഹിക സന്നദ്ധസേന ഡയരക്ടര്‍ അമിത് മീണ അറിയിച്ചു. ഫയര്‍ ആന്റ് സേഫ്റ്റി, കേരളാ പൊലിസ്, വനം, ദുരന്ത നിവാരണം തുടങ്ങിയ വിവിധ വകുപ്പുകളില്‍നിന്നു എഴുന്നൂറോളം മാസ്റ്റര്‍ ട്രെയിനര്‍മാരാകും പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലാതലത്തില്‍ ആയിരിക്കും സാമൂഹിക സന്നദ്ധസേന വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം ലഭ്യമാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  19 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago