ശമ്പളം പിടിച്ചുപറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: കെ.എ.ടി.എഫ്
മലപ്പുറം: കൊവിഡ്-19ന്റെ പേരില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം അഞ്ചുമാസം കൊണ്ട് പിടിച്ചുപറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമിതി.
എല്ലാ തൊഴിലുടമകളോടും ലോക്ക് ഡൗണ്‍ കാലത്തെ വേതനം തൊഴിലാളികള്‍ക്ക് പൂര്‍ണമായും നല്‍കണമെന്ന് പറയുന്ന സര്‍ക്കാര്‍, അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് വിരോധാഭാസമാണ്. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭിക്കേണ്ട ക്ഷാമബത്ത ഇതുവരെ നല്‍കുകയോ ശമ്പള പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല.
ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അതത് മാസം ലഭിക്കുന്ന ശമ്പളത്തില്‍നിന്ന് വീട്-വാഹന വായ്പയുമടക്കം വന്‍തുക തിരിച്ചടവുള്ളവരും ബാക്കിയാകുന്ന തുച്ഛമായ തുകകൊണ്ട് കുടുംബം പോറ്റുന്നവരാണ്. അതിനാല്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധിക്കാതെ പരമാവധി സഹായം നല്‍കാന്‍ അവസരം നല്‍കണമെന്നും ഇതിന് പ്രത്യേക അക്കൗണ്ട് രൂപീകരിക്കണമെന്നും കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എം.വി അലിക്കുട്ടി, ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ ഹഖ്, ട്രഷറര്‍ എം.പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."