HOME
DETAILS
MAL
കൊവിഡ് മുക്തി നേടിയ കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു
backup
April 24 2020 | 02:04 AM
കണ്ണൂര്‍: ദുബൈയില്‍ കൊവിഡ് രോഗ മുക്തിനേടിയ കണ്ണൂര്‍ സ്വദേശി മരിച്ചു. മയ്യില്‍ നിരത്തുപാലം സീനത്ത് മന്‍സിലില്‍ പൊയില്‍ അബൂബക്കര്‍ (60) ആണ് മരിച്ചത്.
ഒരുമാസം മുമ്പാണ് അബൂബക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ കൊവിഡ് ഫലം പോസിറ്റീവ് ആയെങ്കിലും രണ്ടാംഫലം നെഗറ്റീവായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: സീനത്ത്. മക്കള്‍: അഫ്സീന, റസീന. മരുമക്കള്‍: ബഷീര്‍, യൂനസ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."