HOME
DETAILS
MAL
ഇമ്രാന്ഖാന് വൈറസ് ബാധയില്ല
backup
April 24 2020 | 02:04 AM
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നു. അദ്ദേഹത്തിന് വൈറസ്ബാധയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.കൊവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇമ്രാന്‍ഖാനെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. പാകിസ്താനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ഫൈസല്‍ ഈഥി ദിവസങ്ങള്‍ക്കു മുന്‍പ് ഇമ്രാന്‍ഖാനെ സന്ദര്‍ശിച്ചിരുന്നു. പാക് പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്കു സംഭാവന നല്‍കാനായിരുന്നു ഇത്. പിന്നീട് ഫൈസല്‍ ഈഥിക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇമ്രാനെയും പരിശോധനയ്ക്കു വിധേയനാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."