HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് രോഗികളില്‍ പകുതിയും മൂന്നു സംസ്ഥാനങ്ങളില്‍
backup
April 24 2020 | 02:04 AM
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളില്‍ പകുതിയും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കൊവിഡ് ബാധിതരില്‍ 48 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
ഇതില്‍ ഓരോ സംസ്ഥാനത്തും 2000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 5,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും മധ്യപ്രദേശ്, രാജസ്ഥാന്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവയിലുമാണ് രാജ്യത്തെ 78 ശതമാനം കൊവിഡ് രോഗികളുമുള്ളത്. ഈ നാല് സംസ്ഥാനങ്ങളിലും 1000ത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലുമായി 430 ജില്ലകളില്‍ രോഗം ബാധിച്ചു. മുംബൈയില്‍ 3000 പേര്‍ക്കും ഡല്‍ഹിയില്‍ 2000 പേര്‍ക്കും അഹമ്മദാബാദില്‍ 1000 പേര്‍ക്കും മറ്റു ആറ് പ്രധാനനഗരങ്ങളില്‍ 500ലേറെ പേര്‍ക്കും രോഗം ബാധിച്ചു.
അതേസമയം, രാജ്യത്ത് രോഗം സുഖപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."