HOME
DETAILS
MAL
സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ സി.പി.എം, സി.പി.ഐ ഓഫിസുകളില്‍; വിവാദമായപ്പോള്‍ മാറ്റി
backup
April 24 2020 | 02:04 AM
ചങ്ങനാശ്ശേരിവൈക്കം: റേഷന്‍കടകള്‍ വഴി വിതരണം ചെയ്യേണ്ട സൗജന്യ ഭക്ഷ്യകിറ്റുകള്‍ സി.പി.എം, സി.പി.ഐ ഓഫിസുകളില്‍ ഇറക്കി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയില്‍ സി.പി.എം ഓഫിസിലും വൈക്കത്തെ സി.പി.ഐ ഓഫിസിലുമാണ് ഭക്ഷ്യകിറ്റുകള്‍ എത്തിച്ചത്.
വൈക്കം ടി.വി പുരത്തെ സി.പി.ഐ ഓഫിസിലാണ് കിറ്റുകള്‍ സൂക്ഷിച്ചത്. സംഭവം വിവാദമായതോടെ അധികൃതരെത്തി കിറ്റുകള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. റേഷന്‍കടകളില്‍ കിറ്റുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫിസുകളില്‍ കിറ്റുകള്‍ സൂക്ഷിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സ്കൂളുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാല്‍ കിറ്റുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള സ്ഥലങ്ങളില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ്. മാടപ്പള്ളിയില്‍ തര്‍ക്കത്തിനൊടുവില്‍ കിറ്റുകള്‍ റേഷന്‍ കട ഉടമയുടെ വീട്ടിലേക്കുമാറ്റി.
ഇന്നലെ വൈകിട്ടാണ് മാടപ്പള്ളിയില്‍ കിറ്റുകള്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കിറ്റുകളുമായി റേഷന്‍ കടയില്‍ എത്തിയ വാഹനത്തില്‍ നിന്ന് ഇവ സമീപത്തെ സി.പി.എം ഓഫിസില്‍ ഇറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഒരുവിഭാഗം രാഷ്ട്രീയപ്രവര്‍ത്തകര്‍ പരാതിയുമായി എത്തി. വിതരണത്തിനുള്ള അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഇരിക്കുന്നതിനാല്‍ കടയില്‍ സ്ഥലമില്ലാതെ വന്നതോടെയാണ് സമീപത്തെ പാര്‍ട്ടി ഓഫിസില്‍ കിറ്റുകള്‍ ഇറക്കിവച്ചതെന്നും അവ വീട്ടിലേക്കു മാറ്റി പ്രശ്നം പരിഹരിച്ചെന്നും കടയുടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."