HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഹൃദയ സംബന്ധമായ രോഗമുണ്ടായിരുന്നു
backup
April 24 2020 | 03:04 AM
മലപ്പുറം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കൊവിഡ് ബാധിച്ച് മൂന്നാമത്തെ മരണമാണിത്.
കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഈ മാസം 21ന് പുലര്‍ച്ചെയാണ് കു#്ഞിനെ മെഡിക്കല്‍ കൊളജില്‍ പ്രവേശിപ്പിച്ചത്. ജന്മനാ വളര്‍ച്ചക്കുറവും ഹൃദയ സംബന്ധമായ തകരാറും ഉണ്ടായിരുന്നു.
കുഞ്ഞിന് രോഗം വന്നതിനെ സംബന്ധിച്ച് അവ്യക്തതയുണ്ട്. അടുത്ത ബന്ധുവിന് രോഗം സ്ഥിരീകരിച്ചതാണ് കുഞ്ഞിന് വൈറസ് പകരാന്‍ കാരണമായതെന്നാണ് കരുതുന്നതെങ്കിലും മാതാപിതാക്കള്‍ ഇത് സമ്മതിച്ചിട്ടില്ല. ബന്ധു കുഞ്ഞിനെ കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."