സൂര്യപ്രകാശം, ചൂട്, ഈര്‍പ്പം എന്നിവ കൊറോണ വൈറസിനെ ദുര്‍ബലനാക്കുമെന്ന് യു.എസ് ഗവേഷകര്‍; അങ്ങനെയെങ്കില്‍ ജനം വെയില്‍ കൊള്ളട്ടേയെന്ന് ട്രംപ്
വാഷിങ്ടണ്‍: സൂര്യപ്രകാശം, ചൂട്, ഈര്‍പ്പം എന്നീ അവസ്ഥയില്‍ കൊറോണാ വൈറസ് ഏറ്റവും വേഗത്തില്‍ ദുര്‍ബലനാവുമെന്ന അവകാശവാദവുമായി യു.എസ് ഗവേഷകര്‍. വേനല്‍ക്കാലത്ത് ഈ മഹാമാരി പടരുന്നത് കുറഞ്ഞേക്കുമെന്നും ഇവര്‍ പറഞ്ഞു.
അകത്തളങ്ങളിലും വരണ്ട അവസ്ഥയിലുമാണ് വൈറസിന് അതിജീവിക്കാന്‍ എളുപ്പത്തില്‍ ആവുന്നതെന്നും യു.എസ് സര്‍ക്കാര്‍ ഗവേഷകനും യു.എസ് ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് മേധാവിയുമായ വില്യം ബ്രയാന്‍ പറഞ്ഞു.
'നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വൈറസ് പെട്ടെന്ന് നശിക്കുന്നു'- വൈറ്റ് ഹൗസ് വാര്‍ത്താ ബ്രീഫിങ്ങില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, പല രാജ്യങ്ങളിലും കടുത്ത ചൂട് കാലാവസ്ഥയാണെങ്കില്‍ പോലും വൈറസ് വ്യാപനം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് ഈ പഠനത്തിന്റെ സാധുതയെ ചോദ്യംചെയ്യുന്നതാണ്.
'സൂര്യപ്രകാശത്തിന്റെ ശക്തി കൊറോണാ വൈറസിനെ, പ്രതലത്തിലാണെങ്കിലും അന്തരീക്ഷത്തിലാണെങ്കിലും, കൊല്ലാന്‍ സഹായിക്കുന്നുവെന്നാണ് ഞങ്ങളുടെ പഠനത്തിന്റെ പ്രധാന കാതല്‍. ചൂട്, ഈര്‍പ്പം എന്നീ അവസ്ഥയിലും സമാനമായ പ്രതീതിയാണുള്ളത്. ഇവ രണ്ടും വര്‍ധിക്കുന്നതിന് അനുസരിച്ച് വൈറസിന്റെ അംശം കുറഞ്ഞുവരുന്നതായി കണ്ടു'- ബ്രയാന്‍ പറഞ്ഞു.
എന്നാല്‍ പഠനം ഗവേഷക റിവ്യൂവിന് വയ്ക്കുന്നതിന് ഇവര്‍ സമ്മതിച്ചിട്ടില്ല. ചൂട് കാലാവസ്ഥയുള്ള രാജ്യങ്ങളിലും വൈറസ് വ്യാപനം വ്യാപകമായി നടക്കുന്നതാണ് കാരണം.
അങ്ങനെയാണെങ്കില്‍ വൈറസിന്റെ കൊല്ലാന്‍ വെളിച്ചം, ചൂട് എന്നിവ പ്രയോഗിച്ചു കൂടേയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദിച്ചു. 'ആളുകള്‍ വെയില്‍ കായുന്നത് ആസ്വാദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിന് വൈറസിനെ കൊല്ലാനാവുമെങ്കില്‍ അത് നല്ലൊരു കാര്യമാണ്'- ട്രംപ് പറഞ്ഞു.
അതേസമയം, വേനല്‍ക്കാലം വൈറസിനെ മുഴുവന്‍ കൊല്ലുമെന്ന പ്രസ്താവന നടത്തിയാല്‍ അത് നിരുത്തവാദപരമായിരിക്കുമെന്നും ബ്രയാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."