അന്തസുണ്ടെങ്കില്‍ സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്ന് ചെന്നിത്തല: സര്‍ക്കാരിനെതിരേ ഒരു പരാമര്‍ശവുമില്ലെന്ന് മന്ത്രി ബാലന്
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അഞ്ചു ആവശ്യങ്ങള്‍ക്ക് കോടതിയില്‍ തീര്‍പ്പുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുകയാണ്. തങ്ങള്‍ പറഞ്ഞകാര്യങ്ങളെല്ലാം ഗൗരവതരമായ കാര്യങ്ങളാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന് അന്തസുണ്ടെങ്കില്‍ ഈ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പരസ്യ ആവശ്യത്തിന് സര്‍ക്കാരിന്റെ പേരോ ലോഗോയോ കമ്പനി ഉപയോഗിക്കരുത്. വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ. വിവരശേഖരണത്തിന് ഒരു സ്വകാര്യ അമേരിക്കന്‍ കമ്പനിയെ സമീപിക്കേണ്ട കാര്യമെന്തായിരുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ തന്നെ കോടതിയും ചോദിക്കുന്നു. കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളെല്ലാം കോടതി ഫയലില്‍ സ്വീകരിച്ചിട്ടുമുണ്ട്. കേസുകള്‍ മൂന്നാഴ്ച്ച കഴിഞ്ഞു പരിഗണിക്കുകയും ചെയ്യും.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനെതിരേ ഒരു പരാമര്‍ശവുമില്ലെന്ന് നിയമമന്ത്രി എ.കെ ബാലന് പ്രതികരിച്ചു. വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ കുറച്ചു ശ്രദ്ധിക്കണമെന്നുമാത്രമാണ് കോടതി വിധിയുടെ പാഠമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."