ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ അഞ്ച് നഗരങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
ചെന്നൈ:കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ അഞ്ച് നഗരങ്ങള്‍ പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി. ചെന്നൈ,മധുര,കോയമ്പത്തൂര്‍,സേലം,തിരുപ്പൂര്‍എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ചെന്നൈ,മധുര,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26 മുതതല്‍ 29 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുക.
സേലം, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഏപ്രല്‍ 26 മുതല്‍ 28 വരെ സമ്പൂര്‍ണ ലോക്ക്ഡൗണിലായിരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് 9 വരെയാണ് ഇവിടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുക.
അതേ സമയം ലോക്ക്ഡൗണില്‍ നിന്ന് അമ്മ ക്യാന്റീനും എടിഎമ്മുകളും ഒഴിവാക്കിയിട്ടുണ്ട് മെഡിക്കല്‍ സ്റ്റോറുകളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ കടകളും അടയ്ക്കണം. ഭക്ഷണ വിതരണവും ആശുപത്രിയും പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ.സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലിസ്,റവന്യൂ ജീവനക്കാര്‍, വൈദ്യുത വകുപ്പ് ജീവനക്കാര്‍,കുടിവെള്ളം തുടങ്ങി അവശ്യമേഖലകള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."