വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ തിരികെ എത്തിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്
ലഖ്നൗ: ലോക്ക് ഡൗണില്‍ മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശികളായ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക് ഡൗണ്‍ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മറ്റു സംസ്ഥാനങ്ങളില്‍ 14 ദിവസത്തെ ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ യുപി കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുളള പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു.
തൊഴിലാളികളുടെ ഒരു പട്ടിക തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെ എത്തുന്ന തൊഴിലാളികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ ശുചിത്വവല്ക്കരിക്കുന്നതിനെക്കുറിച്ചും ഭക്ഷണം എങ്ങനെ നല്‍കുമെന്നതിനെ ക്കുറിച്ചും പരിശോധിക്കേണ്ടതുണ്ടെന്നും അവാനിഷ് അവസ്തി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."