അബ്കാരി നിയമത്തില്‍ ഭേദഗതി: ഇനി ആവശ്യക്കാര്‍ക്ക് ഗോഡൗണില്‍ നിന്ന് മദ്യം ലഭിക്കും
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ഹൗസില്‍ നിന്ന് ആവശ്യക്കാരന് മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍. നിയന്ത്രിതമായ അളവില്‍ മദ്യം നല്‍കാമെന്ന നിയമ ഭേദഗതിയുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, േൈഹക്കാടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ മദ്യം നല്‍കില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.
ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇതിനായി മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. നിയമ ഭേദഗതിക്ക് അനുസൃതമായി എങ്ങനെ മദ്യ വിതരണം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കും.
ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കടക്കം നേരത്തെ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നത് അബ്കാരി ആക്ടിലെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നായിരുന്നു. ആ നിയമത്തിലാണ് സര്‍ക്കാരിപ്പോള്‍ നിര്‍ണായകമായ ഭേദഗതി വരുത്തിയിരിക്കുന്നത്.
വെയര്‍ഹൗസുകളില്‍ നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്‍കാന്‍ നിയമപരമായി ഇതുവരെ ആനുവാദമുണ്ടായിരുന്നില്ല. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."