HOME
DETAILS

കൊവിഡ്: വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍

  
backup
April 25 2020 | 00:04 AM

challenges-face-by-education

 


കൊവിഡ് - 19 എന്ന മഹാമാരിയുടെ മുമ്പില്‍ മനുഷ്യസമൂഹം പകച്ചുനില്‍ക്കുകയാണ്. 165 ദശലക്ഷം പട്ടിണിക്കാരുടെ എണ്ണം കൊവിഡിനുശേഷം 265 ദശലക്ഷമായി ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാമ്പത്തിക രംഗത്തുണ്ടായ വലിയ തളര്‍ച്ച പരിഹരിക്കാന്‍ കാലങ്ങള്‍ വേണ്ടിവരും. സാമ്പത്തിക, തൊഴില്‍, വ്യാവസായിക മേഖലകളെ ക്ഷീണിപ്പിക്കുന്നതിന് വിദഗ്ധ തൊഴില്‍ ഉല്‍പ്പന്നങ്ങളുടെ അഭാവം ആക്കം കൂട്ടും. വൈദഗ്ധ്യം നേടിയ തൊഴിലാളികളെ നിര്‍മ്മിക്കപ്പെടുന്ന വിദ്യാഭ്യാസരംഗം അടഞ്ഞു കിടക്കുന്നത് കാരണം ലോകം നേരിടുന്ന വിപത്ത് അതിജയിക്കാന്‍ കാല ദൈര്‍ഘ്യം കൂടും .


ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കല്‍ പറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഈ മഹാമാരി നമുക്കിടയിലുണ്ടാകുമെന്നാണ്. ലോകാരോഗ്യസംഘടനക്കും ഈ അഭിപ്രായമുണ്ട്. സാമൂഹ്യ അകലം പാലിച്ചു ജീവിക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള പരിഹാരമാര്‍ഗങ്ങളില്‍ പ്രധാനം. ഒന്നര മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെയാണ് പല പരിഷ്‌കൃത രാജ്യങ്ങളും അകലം നിര്‍ണയിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഒരു മീറ്റര്‍ അകലമാണ് നിശ്ചയിച്ചത്. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ പ്രിപ്രൈമറി മുതല്‍ യൂണിവേഴ്‌സിറ്റി തലംവരെയുള്ള വിദ്യാഭ്യാസരംഗം പ്രവര്‍ത്തിക്കാനുള്ള പ്രയാസങ്ങള്‍ ചെറുതല്ല. കേരളത്തില്‍ സാമൂഹ്യ വ്യാപന സാധ്യത പൂര്‍ണമായി വിദഗ്ധര്‍ തള്ളിയിട്ടില്ല. മറ്റെല്ലാ രംഗവും എന്നപോലെ വിദ്യാഭ്യാസരംഗത്തുള്ളവരും ഈ വെല്ലുവിളി നേരിടാന്‍ കരുതലുകള്‍ സ്വീകരിക്കണം. പഠനങ്ങളും പരിശോധനകളും നടക്കണം.


പരീക്ഷകളും മൂല്യനിര്‍ണയങ്ങളും വഴിമുട്ടിയിരിക്കുന്നു. ഉപരിപഠന സാധ്യതകളും അലോസരപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും യൂണിവേഴ്‌സിറ്റികളില്‍ കേരളത്തില്‍ നിന്നുള്ള പഠിതാക്കളുണ്ട്. അത്തരം സ്ഥാപനങ്ങളിലേക്കുള്ള യാത്ര, സാമ്പത്തികം ഇതെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് കരുതാനാവില്ല. വിദ്യാഭ്യാസ രംഗത്ത് സമഗ്രവും ശാസ്ത്രീയവുമായ പുതിയ വീക്ഷണം രൂപപ്പെടണം. ഡിജിറ്റല്‍ വിദ്യാഭ്യാസ സാധ്യത പരിശോധിക്കപ്പെടണം. നിശ്ചിത വിസ്തൃതിയുള്ള ക്ലാസ് മുറി, ലാബ്, ലൈബ്രറി, കളിസ്ഥലങ്ങള്‍, കാന്റീന്‍, ഹോസ്റ്റല്‍ തുടങ്ങിയവ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാതെ മൃതാവസ്ഥയിലാണ്.


മധ്യവേനലവധി കഴിഞ്ഞു സാധാരണപോലെ ജൂണില്‍കലാലയ വാതിലുകള്‍ തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വകുപ്പ് മന്ത്രിക്ക് പോലുമില്ല. പഠിതാക്കളുടെ സമയനഷ്ടം പരിഹരിക്കപ്പെടാന്‍ വഴികളില്ല. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ നമുക്ക് വേണ്ടതുപോലെ ആര്‍ജ്ജിക്കാനായില്ല. രോഗം, അപകടം, പട്ടിണി, സംഘര്‍ഷം, പ്രകൃതിക്ഷോഭങ്ങള്‍, മഹാമാരികള്‍ തുടങ്ങിയ എല്ലാ വിഷയങ്ങളും ലോക ചൂഷകവര്‍ഗം വിപണി വസ്തുവായി കാണുന്നു. ഇപ്പോള്‍തന്നെ ഈ മഹാമാരി സംബന്ധിച്ച് സ്പ്രിംഗ്ലര്‍ അന്താരാഷ്ട്ര കമ്പനി ശേഖരിക്കുന്ന ഡാറ്റ കൃത്യമായി അനലൈസ് ചെയ്യാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നാണ് പറയുന്നത്. ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ രോഗികളുടെ പ്രായം, ലിംഗം, ജീവിതസാഹചര്യങ്ങള്‍ ഒക്കെ പരിശോധിച്ച് ഭാവിയില്‍ വിപണി സാധ്യതയുള്ള മരുന്നുകള്‍ നിര്‍മിക്കാന്‍ അന്താരാഷ്ട്ര ഭീമന്മാര്‍ക്ക് ഉപയോഗപ്പെടും എന്നല്ലാതെ മറ്റൊരു ഗുണഫലം പ്രതീക്ഷിക്കാനില്ല. നമ്മുടെ വിദ്യാഭ്യാസ ഭൂമിക വലിയൊരു തിരുത്തും മാറ്റവും ദാഹിക്കുന്നുണ്ട്.


രാജ്യത്ത് ഏറ്റവും ലാഭമുള്ള വ്യവസായമായി വിദ്യാഭ്യാസം മാറ്റുകയും പ്രചണ്ഡമായ പ്രചരണങ്ങളിലൂടെ കുട്ടികളെയും രക്ഷിതാക്കളെയും വേട്ടയാടി വിദ്യാഭ്യാസ വ്യാപാരികള്‍ ഗൃഹാന്തരീക്ഷത്തിലെ ഭരണം പോലും പഠിപ്പിച്ചില്ല. ഇണകള്‍, മാതാപിതാക്കള്‍, സന്താനങ്ങള്‍ തുടങ്ങിയവരോട് പെരുമാറുന്ന ജീവിത രീതിശാസ്ത്രം പ്രാമുഖ്യം കല്‍പ്പിച്ചില്ല. കൂണുകള്‍ മുളച്ച തുപോലെ പ്രസാധകകമ്പനികളുണ്ടായി, പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കി. കളര്‍ഫുള്‍ പുസ്തകത്തിന് പുറത്ത് ധാര്‍മികത രചനയില്‍ പരിഗണിക്കപ്പെട്ടില്ല. 'ഗര്‍ഭസ്ഥ ശിശുക്ക'ളെ തേടി വിദ്യാഭ്യാസ ഏജന്‍സികള്‍ ബുക്കിങ്ങിന് വരുന്ന അവസ്ഥയാണുള്ളത്. വിദ്യാഭ്യാസം വ്യാപാരവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാവില്ല.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സര്‍വ സജ്ജമാണ് വിദ്യാഭ്യാസ വകുപ്പ് എന്ന് അടിക്കടി പറയുന്നുണ്ട്. പുറംചുമരില്‍ മനോഹരമായ പടങ്ങള്‍ വരച്ചു ം നിറം പിടിപ്പിച്ചു പടമെടുത്തും ഹൈടെക് സ്‌കൂള്‍ എന്ന അവകാശവാദമുന്നയിച്ചവരാണ് നാം. നമ്മുടെ സംസ്ഥാനത്തില്‍ തന്നെയാണ് ക്ലാസ് മുറിയില്‍വച്ച് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചത്. മികച്ച പരിശീലനം നേടിയ അധ്യാപകരുടെ ശതമാനം എത്രയുണ്ട്? പാഠപുസ്തകങ്ങളുടെ നിലവാരത്തെക്കുറിച്ച് പരിശോധനകളും ചര്‍ച്ചകളും കൃത്യമായി നടന്നുവരുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? മതിയായ സംവിധാനം നിലവിലുണ്ടോ? ആവശ്യമായ തുക ബജറ്റ് വിഹിതം കണക്കാക്കാറുണ്ട് എന്ന് പറയാന്‍ കഴിയുമോ? ഭരണ ചെലവുകള്‍ക്ക് വലിയ തുക മാറ്റിവയ്ക്കുന്നു. ഉല്ലാസയാത്രകളും അതിഥി സല്‍ക്കാരങ്ങളും ഖജനാവ് ചോര്‍ത്തുന്നു. വിദ്യാഭ്യാസ വിഹിതം കരപിടിക്കുന്നില്ല. ഗവേഷണങ്ങള്‍ക്ക് തുക കണ്ടെത്താന്‍ കഴിയാതെ സ്വയംഭരണാധികാരമുള്ള യൂണിവേഴ്‌സിറ്റികള്‍ പോലും കിതച്ചാണ് മുന്നോട്ടുനീങ്ങുന്നത്.


കൊവിഡ് കാലത്തും തുടര്‍ന്നും വിദ്യാഭ്യാസ പ്രവര്‍ത്തനം സുഗമമായി സാധ്യമാകാന്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുസമൂഹവും സഹകരിക്കണം. സാങ്കേതിക വിദ്യയുടെ സകല സാധ്യതകളും ഉപയോഗപ്പെടുത്തി പഠനപ്രവര്‍ത്തനം മുടക്കം കൂടാതെ നടക്കണം. അവശേഷിക്കുന്ന പരീക്ഷകള്‍ മികവാര്‍ന്ന വിജയവും മാര്‍ക്കും നേടാന്‍ ഈ ഒഴിവുകാലം ഉപയോഗപ്പെടുത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago