ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിന് കണ്ണന് ഗോപിനാഥനെതിരേ എഫ്.ഐ.ആര്
മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ കശ്മിര് നിലപാടില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വിസില്‍നിന്നു രാജിവച്ച കണ്ണന് ഗോപിനാഥനെതിരേ വീണ്ടും എഫ്.ഐ.ആര്. ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനാണ് ഇത്തവണ അദ്ദേഹത്തിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേന്ദ്രഭരണപ്രദേശമായ ദാമന്‍ദിയു ദാദ്രനഗര്‍ ഹവേലിയിലെ മോട്ടി ദാമന്‍ പൊലിസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പകര്‍ച്ചവ്യാധി, ദുരന്തനിവാരണ നിയമങ്ങള്‍ പ്രകാരം ഏപ്രില്‍ 21നാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ, സര്‍വിസില്‍നിന്നു രാജിവച്ച കണ്ണന് ഗോപിനാഥനോട് സര്‍വിസില്‍ തിരികെ പ്രവേശിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, സര്‍വിസിലേക്കു തിരികെയില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യന്‍ പൗരനെന്ന നിലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."