ബംഗാളില്‍ ഒന്‍പത് ആര്.പി.എഫുകാര്‍ക്ക് കൊവിഡ്
കൊല്‍ക്കത്ത: ഡല്‍ഹിയില്‍ നിന്നും പശ്ചിമ ബംഗാളിലെത്തിയ പ്രത്യേക പാര്‍സല്‍ ട്രെയിനിലെ ഒന്‍പത് ആര്.പി.എഫുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ 28 പേരാണ് ട്രെയിനിലുണ്ടായിരുന്നത്. സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നാലു പേരുടെ ഫലം വന്നിട്ടില്ല.
ഏപ്രില്‍ 13ന് കൊല്‍ക്കത്തയില്‍ വച്ചാണ് ഈ സംഘം ട്രെയിനില്‍ കയറിയത്. അടുത്തദിവസം രാവിലെ എട്ടുമണിയോടെ ഖൊരഗ്പൂരിലെത്തി. അതേസമയം ഇവര്‍ക്ക് വൈറസ് ബാധിച്ചത് എവിടെനിന്നാണെന്നത് വ്യക്തമല്ല. ഇവരാരും പൊതുജനങ്ങളുമായി ഇടപഴകിയിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 12 വരെ ഇവര്‍ ഡല്‍ഹിയിലെ ബാരക്കില്‍ തങ്ങിയിരുന്നു.
അതേസമയം രോഗം ബാധിച്ച ആര്.പി.എഫുകാരെ ബംഗാളിലേക്ക് അയച്ചതിനെതിരേ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍ രംഗത്തെത്തി.
ലോക്ക്ഡൗണിനിടെ അവശ്യ വസ്തുക്കള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നതിനാണ് റെയില്‍വേ പ്രത്യേക പാര്‍സല്‍ ട്രെയിനുകള്‍ ഓടിക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."