HOME
DETAILS
MAL
എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും സംരക്ഷിക്കും: മുഖ്യമന്ത്രി
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: വിദേശത്തു നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ എത്രപേരായാലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അതു സംബന്ധിച്ച് ഒരാശങ്കയും വേണ്ട. ഈ നാട്ടില്‍ നിന്ന് വേതനത്തിനു വേണ്ടി പുറത്തുപോയവരാണ്. അവര്‍ക്ക് എപ്പോഴും ഇങ്ങോട്ടുവരാനുള്ള അവകാശമുണ്ട്. അവര്‍ എപ്പോള്‍ തിരിച്ചെത്തിയാലും സംരക്ഷിക്കാന്‍ എന്തു ക്രമീകരണം വേണമെങ്കിലും സര്‍ക്കാര്‍ ഒരുക്കും.
വിദേശരാജ്യങ്ങളിലും മറ്റുമുള്ള എല്ലാ മലയാളികളുടെ കാര്യത്തിലും സര്‍ക്കാരിനും ആശങ്കയുണ്ട്. എന്നാല്‍ ഇടപെടുന്നതിനു പരിമിതകളുണ്ടെന്നും പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമം തുടരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."