HOME
DETAILS
MAL
ഇടപാട് രാജ്യതാല്‍പര്യത്തിന് വിരുദ്ധം: മുല്ലപ്പള്ളി
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: പൗരന്‍മാരുടെ ആരോഗ്യവിവരങ്ങള്‍ തൂക്കി വില്‍ക്കുന്ന സ്പ്രിംഗ്ലര്‍ ഇടപാട് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അയ്യായിരത്തിലേറെ കേന്ദ്രങ്ങളില്‍ നടത്തിയ സമരവും കരുതലും എന്ന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തില്‍ 5,000 കേന്ദ്രങ്ങളിലായി 15,000ത്തോളം പേര്‍ പങ്കെടുത്തു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഓരോ കേന്ദ്രത്തിലും മൂന്നുപേര്‍ വീതമാണ് സമരത്തില്‍ പങ്കെടുത്തത്. ഒരുലക്ഷം പച്ചക്കറി കിറ്റുകളുടെ വിതരണവും ഇതോടൊപ്പം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഫേസ്ബുക്കിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."