HOME
DETAILS
MAL
രണ്ടുവര്‍ഷത്തെ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങളുമായി ദക്ഷിണ കൊറിയ
backup
April 25 2020 | 02:04 AM
സിയോള്‍: കൊവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കുന്നതിനായി പൗരന്മാര്ക്കു രണ്ടു വര്‍ഷത്തേയ്ക്കു ബാധകമാകുന്ന നിര്‍ദേശങ്ങളുമായി ദക്ഷിണ കൊറിയ. സാധാരണ നിലയിലേക്കു രാജ്യത്തെ തിരികെയെത്തിക്കുന്നതിന് ഇന്നലെയാണ് ഈ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.ഉത്തരവാദിത്തബോധത്തോടെയുള്ള ജോലി, പൊതുഗതാഗത സംവിധാനങ്ങള്‍ക്കു ബുക്കിങ്, ചൂടുള്ള ആഹാരം, ഒറ്റയ്ക്കുള്ള യാത്ര എന്നിവയാണ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നത്. കൊവിഡ് ഭീഷണി രണ്ടു വര്‍ഷത്തോളം നീളുമെന്നു വിദഗ്ധര്‍ വ്യക്തമാക്കിയതിനു പിന്നാലെ, വൈറസ് ബാധ അടുത്തൊന്നും ഒഴിയില്ലെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."