HOME
DETAILS
MAL
ബംഗ്ലാദേശില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്
backup
April 25 2020 | 02:04 AM
ധാക്ക: കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നതിനു പിന്നാലെ ബംഗ്ലാദേശില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇതു സാരമായി ബാധിക്കും.
നിലവില്‍ 251 ഡോക്ടര്‍മാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഡോക്ടേഴ്സ് ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. രോഗികളില്‍നിന്നു രോഗം പകരാതിരിക്കാന്‍ മതിയായ സുരക്ഷ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നില്ലെന്നു സംഘടന കുറ്റപ്പെടുത്തി. ബംഗ്ലാദേശ് തലസ്ഥാനമായി ധാക്കയില്‍ മാത്രം ഇരുനൂറിലേറെ ഡോക്ടര്‍മാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
നാലായിരത്തോളം പേര്‍ക്കാണ് ബംഗ്ലാദേശില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 120 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."