HOME
DETAILS
MAL
ട്രംപിന്റെ പുത്തന്‍ ഐഡിയക്കെതിരേ രൂക്ഷ പ്രതികരണവുമായി വിദഗ്ധര്‍ അസംബന്ധം!
backup
April 25 2020 | 02:04 AM
വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ പുതിയ രീതി നിര്‍ദേശിച്ച് രംഗത്തെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുച്ഛിച്ചു തള്ളി വിദഗ്ധര്‍. കൊവിഡ് സ്ഥിരീകരിച്ച എല്ലാവരുടെ ശരീരത്തിലേക്കും അണുനാശിനി കുത്തിവയ്ക്കുന്നതും അള്‍ട്രാവലയലറ്റ് രശ്മികളുടെ സഹായത്തോടെ രോഗചികിത്സ നല്‍കുന്നതും സാധ്യമാകുമോയെന്ന ട്രംപിന്റെ അന്വേഷണത്തോടായിരുന്നു വിദഗ്ധരുടെ അതിരൂക്ഷ പ്രതികരണം.
അമേരിക്കയിലെ വിദഗ്ധ ഡോക്ടര്‍മാരും ഗവേഷകരും ട്രംപിന്റെ നിര്‍ദേശത്തെ പാടെ തള്ളി. ട്രംപിന്റെ ചോദ്യം തെറ്റാണെന്നും അദ്ദേഹം ഉത്തരവാദിത്തമില്ലായ്മയാണ് പ്രകടിപ്പിക്കുന്നതെന്നും ആരോഗ്യവിദഗ്ധന്‍ ഡോ. ഇഗന്‍ ഗു ട്വിറ്ററില്‍ കുറിച്ചു. അണുനാശിനികള്‍ കൊറോണയെ പ്രതിരോധിക്കുമെന്നതില്‍ സംശയമില്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ശരീരത്തിലെ കോശങ്ങളിലുള്ള വൈറസിനെ നശിപ്പിക്കാന്‍ ശരീരത്തിനകത്തേക്ക് അണുനാശിനി കടത്തിയാല്‍ രോഗി മരിക്കാന്‍ അതു മതിയാകുമെന്നും വ്യക്തമാക്കി.
നേരത്തെ, കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപ് ഇത്തരം സാധ്യതകള്‍ അന്വേഷിച്ചത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്കു കടത്തിവിട്ട് രോഗപ്രതിരോധം സാധ്യമാണോയെന്നായിരുന്നു ആദ്യം അദ്ദേഹം അന്വേഷിച്ചത്. ഇത്തരത്തില്‍ സാധ്യമാകുകയാണെങ്കില്‍ അതു വളരെ സന്തോഷകരമായിരിക്കുമെന്നും അതിലൂടെ മിനുട്ടുകള്‍ക്കകം വൈറസിനെ നശിപ്പിക്കാനാകില്ലേയെന്നും അദ്ദേഹം ചോദിച്ചു. പിന്നീടായിരുന്നു രോഗിയുടെ ശരീരത്തിലേക്ക് അണുനാശിനി കുത്തിവയ്ക്കുന്ന കാര്യം അന്വേഷിച്ചത്.
നേരത്തെ, അമേരിക്കന്‍ സര്‍ക്കാരിനു കീഴിലുള്ള ഗവേഷകരുടെ യോഗത്തില്‍ ട്രംപ് സംബന്ധിച്ചിരുന്നു. ഇതില്‍ സൂര്യപ്രകാശത്തില്‍ കൊറോണ വൈറസിന് അധികം പിടിച്ചുനില്‍ക്കാനാകില്ലെന്ന തങ്ങളുടെ കണ്ടെത്തല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിവിഷന്‍ തലവന്‍ ബില്‍ ബ്രയാന്‍ വിശദീകരിച്ചു. ഇതോടെയായിരുന്നു അള്‍ട്രാവയലറ്റ് രശ്മികളും അണുനാശിനിയും രോഗിയുടെ ശരീരത്തിനുള്ളിലെത്തിച്ച് നമുക്ക് ചികിത്സിച്ചൂടേയെന്ന അഭിപ്രായവുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപിന്റെ ഈ അഭിപ്രായത്തെ അസംബന്ധമെന്നും മണ്ടത്തരമെന്നും വിശേഷിപ്പിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."