HOME
DETAILS
MAL
മോദിയുടെ പാത്രം കൊട്ടലിനെ പരിഹസിച്ചു; യു.പിയിലെ ബി.ജെ.പി എം.എല്‍.എക്ക് കാരണംകാണിക്കല്‍ നോട്ടിസ്
backup
April 25 2020 | 02:04 AM
ലക്നൗ: കൊവിഡിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ പരിഹസിച്ച യു.പി ബി.ജെ.പി എം.എല്‍.എക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. സീതാപൂര്‍ മണ്ഡലം എം.എല്‍.എ രാകേഷ് റാത്തോറിനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രദേവ് സിങ് കാരണംകാണിക്കല്‍ നോട്ടിസ് അയച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ വരുമ്പോള്‍ പാത്രം കൊട്ടുന്നതിനെ പരിഹസിക്കുന്ന എം.എല്‍.എയുടെ ഓഡിയോ സന്ദേശം വൈറലായിരുന്നു.
റാത്തോര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."