HOME
DETAILS

കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം മതിയായ  ഫണ്ട് നല്‍കുന്നില്ലെന്ന് പഞ്ചാബും

  
backup
April 25 2020 | 02:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%87
 
 
ചത്തീസ്ഗഢ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മതിയായ സാമ്പത്തികസഹായം നല്‍കുന്നില്ലെന്ന് പഞ്ചാബും. കൊവിഡ് സാരമായി ബാധിച്ച സംസ്ഥാനത്തിന് കേന്ദ്രം 71 കോടി രൂപ മാത്രമാണ് സഹായധനമായി അനുവദിച്ചതെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ പറഞ്ഞു. ഓരോ ജില്ലയ്ക്കും മൂന്നു കോടി വീതം നല്‍കാന്‍ പോലും ഇതു തികയില്ലെന്ന് ധനമന്ത്രി പറഞ്ഞു.
കേന്ദ്രം വേണ്ടത്ര തുക സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്ന കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ പ്രസ്താവന പച്ച കള്ളമാണ്. ഈ സമയത്ത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാതെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട  ജി.എസ്.ടി ആനുകൂല്യം ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തിന് 832 കോടി രൂപയും ഭക്ഷ്യധാന്യങ്ങളും നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പാവങ്ങള്‍ക്ക് അവ വിതരണം ചെയ്യുന്നില്ലെന്നും ശിരോമണി അകാലിദള്‍ നേതാവും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ കുറ്റപ്പെടുത്തിയിരുന്നു.  
നേരത്തെ സംസ്ഥാനത്തിന് ജി.എസ്.ടി ആനുകൂല്യം ഇതുവരെ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വേണ്ടിടത്ത് 10,000 ചൈനീസ് നിര്‍മിത കിറ്റുകള്‍ മാത്രമാണ് നല്‍കിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിമര്‍ശിച്ചിരുന്നു. 
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം കേന്ദ്രം കൊവിഡ് പ്രതിരോധത്തിന് വേണ്ട സഹായം നല്‍കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കാത്തതിനെതിരേ പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരാണ് രംഗത്തെത്തിയത്. 
കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. 
സംസ്ഥാനങ്ങള്‍ക്ക് സഹകരണവും സാമ്പത്തിക പാക്കേജും അനുവദിക്കാതെ എങ്ങനെയാണ് കൊവിഡിനെതിരേ പോരാടുകയെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ചോദിച്ചു. 600 കോടിയുടെ ജി.എസ്.ടി വിഹിതവും 2,200 കോടിയുടെ ഫിനാന്‍ഷ്യല്‍ കമ്മിഷന്‍ വിഹിതവും കേന്ദ്രം ഇതുവരെ പുതുച്ചേരിക്ക് കൈമാറിയിട്ടില്ലെന്നു പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago