HOME
DETAILS
MAL
ത്രിപുരയും കൊവിഡ് മുക്തം
backup
April 25 2020 | 02:04 AM
അഗര്‍ത്തല: ഗോവയ്ക്കും മണിപ്പൂരിനും പിന്നാലെ രാജ്യത്തെ മൂന്നാമത്തെ കൊവിഡ് മുക്ത സംസ്ഥാനമായി ത്രിപുര. സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് രോഗിക്കും സുഖപ്പെട്ടതോടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈമാസം ആറിനാണ് ത്രിപുരയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ക്ഡൗണിനു മുന്‍പ് ഗുവാഹത്തിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങിയ ഉദയ്പൂര്‍ സ്വദേശിയായ സ്ത്രീക്കായിരുന്നു വൈറസ് ബാധിച്ചത്. എന്നാല്‍ 111 പേര് ഇപ്പോഴും കൊവിഡ് സംശയിച്ച് നിരീക്ഷണത്തിലുണ്ട്. 227 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. അതേസമയം, ഗോവയില്‍ ഏഴു പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്. ഇതില്‍ ആറു പേര്‍ക്കും യാത്രയ്ക്കിടെ രോഗം പകര്‍ന്നതാണ്. ഒരാള്‍ക്ക് സഹോദരനില്‍ നിന്നും. എന്നാല്‍ ഏപ്രില്‍ മൂന്നോടെ ഗോവ രാജ്യത്തെ ആദ്യ കൊവിഡ് മുക്ത സംസ്ഥാനമായി. മണിപ്പൂരില്‍ രണ്ടുപേര്‍ക്കാണ് വൈറസ് ബാധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയോടെ രണ്ടുപേര്‍ക്കും സുഖപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."