HOME
DETAILS

ലോക്ക് ഡൗണ്‍ കാലത്തും സ്വര്‍ണവില കുതിക്കുന്നു;

  
backup
April 25 2020 | 02:04 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d

 


സ്വന്തം ലേഖിക
കൊച്ചി: ലോക്ക് ഡൗണ്‍ കാലത്തും സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് കുതിക്കുന്നു. ആഗോള വ്യാപകമായിത്തന്നെ ആഭരണശാലകള്‍ അടഞ്ഞുകിടക്കുമ്പാഴും സ്വര്‍ണവില കുതിക്കുന്നത് വ്യാപാരികളിലും ഉപഭോക്താക്കളിലും ആശങ്ക സൃഷ്ടിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡാണ് കുറിക്കപ്പെട്ടത്; പവന് 34000 രൂപ. ഗ്രാമിന് 4,250 രൂപ. രണ്ടു ദിവസംകൊണ്ട് പവന് 600 രൂപയാണ് വര്‍ധിച്ചത്.
ആഭരണമെന്ന നിലക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറ്റവും കുറവുളള സമയത്താണ് വില കുതിക്കുന്നത് എന്നതാണ് പ്രത്യേകത. മാര്‍ച്ച് 24ന് ദേശീയ തലത്തില്‍തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഉടന്‍തന്നെ ആഭരണശാലകളും അടഞ്ഞതാണ്. ഉപഭോഗം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി പകുതിയില്‍ താഴെയായി കുറഞ്ഞു. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് നടന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇറക്കുമതി വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.
ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വമാണ് ഇപ്പോഴത്തെ വില വര്‍ധനക്ക് കാരണമെന്ന് വ്യാപര രംഗത്തുള്ളവര്‍ പറയുന്നു. അമേരിക്കയും ഇന്ത്യയുമടക്കമുള്ള പ്രമുഖ ഓഹരി വിപണികളെല്ലാം കഴിഞ്ഞ രണ്ടാഴ്ചയായി തകര്‍ന്നിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയും നിശ്ചലമായി. ഇതോടെ, ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തി
യിരുന്ന വിദേശ നിക്ഷേപകരെല്ലാം വന്‍തോതില്‍ പണം പിന്‍വലിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലക്ക് പലരും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങി. വരുമാനം സംബന്ധിച്ച ആശങ്ക കാരണം സ്വര്‍ണം പൂഴ്ത്തിവെക്കുന്ന സ്ഥിതിവരെ രൂപപ്പെട്ടതായി വിപണി വിദഗ്ധര്‍ പറയുന്നു.
അതിനിടെ, വ്യാപാരശാലകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും അക്ഷയ തൃതീയ കച്ചവടം എങ്ങനെയെങ്കിലും സ്വന്തമാക്കാനുള്ള നീക്കത്തിലാണ് വ്യാപാരികള്‍. ലോക്ക് ഡൗണ്‍ കാരണം വിവാഹ സീസണ്‍ വ്യാപാരം ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അതിനാല്‍, അക്ഷയ തൃതീയ വ്യാപാരം നഷ്ടപ്പെടാതിരിക്കാന്‍ പ്രമുഖ ജ്വല്ലറികളെല്ലാം ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് തിരിയുകയാണ്. ഓണ്‍ലൈനായി പണമടച്ച് സ്വര്‍ണം ബുക്കുചെയ്താല്‍ ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാലുടന്‍ സ്വര്‍ണം നല്‍കുന്നതാണ് പദ്ധതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago