HOME
DETAILS
MAL
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ സത്യവാങ്മൂലം കരുതണം
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാരും സഹായികളും അവരുടെ പേരുള്‍പ്പെടുന്ന സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖകളും കൈയില്‍ കരുതാന്‍ വാഹന ഉടമകളോട് നിര്‍ദ്ദേശിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ഥിച്ചു.
തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പൊലിസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡി.ജി.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉന്നതതല ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനത്തെ തുടര്‍ന്നാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."