എസ്.ബി.വി മജ്‌ലിസുല്‍ മആരിഫ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ക്ലാസിന് തുടക്കം
ചേളാരി: സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റി 'റമദാന്‍: സഹനം, സംയമനം, സംസ്‌കരണം' എന്ന റമദാന്‍ കാംപയിന്റെ ഭാഗമായി 'മജ്‌ലിസുല്‍ മആരിഫ' ഓണ്‍ലൈന്‍ ഇസ്‌ലാമിക് ക്ലാസിന് തുടക്കമായി. ഔദ്യോഗിക ഉല്‍ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആദ്യ ദിവസമായ ഇന്നലെ ഇസ്മായീല്‍ ഹുദവി ഏഴുര്‍ ക്ലാസിന് നേതൃത്വം നല്‍കി. റമദാനിലെ എല്ലാ ദിവസവും രാവിലെ പത്തരക്ക് വ്യത്യസ്തമായ വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് സാലിം ഫൈസി കൊളത്തൂര്‍, ഫരീദ് റഹ്മാനി കാളികാവ് തുടങ്ങിയ മതപണ്ഡിതര്‍ ക്ലാസിന് നേതൃത്വം നല്‍കും.
വേേു:ശേി്യ.രരാമഷഹശ െഎന്ന ലിങ്ക് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. റെജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അസൈന്‍മെന്റുകളും പരീക്ഷകളുമുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാനാകൂ. വിശദ വിവരങ്ങള്‍ക്ക് http:www.sksbvstate.commajlis സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ ടഗടആഢ ലേരവമറാശി എന്ന യൂടൂബ് ചാനല്‍ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."