HOME
DETAILS
MAL
ലോക്ക് ഡൗണിനു ശേഷം വൈദ്യുതിബില്‍ അടയ്ക്കാന്‍ ക്രമീകരണം
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം വൈദ്യുതി ബില്‍ കാഷ് കൗണ്ടറുകള്‍ വഴി അടയ്ക്കുന്നതിന് കണ്‍സ്യൂമര്‍ നമ്പര്‍ അടിസ്ഥാനമാക്കി ഒറ്റ, ഇരട്ട അക്ക ക്രമീകരണം നടത്തുമെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. തിരക്കൊഴിവാക്കാനായി മേയ് നാലു മുതല്‍ 10 വരെ ദിവസങ്ങളിലാവും ക്രമീകരണം. ഏപ്രില്‍ 30ന് ക്രമീകരണത്തെക്കുറിച്ച് വിശദമായി അറിയിക്കും. ഈ ദിവസങ്ങളില്‍ ബില്ല് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വൈദ്യുത ബന്ധം വിച്ഛേദിക്കില്ല. ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുകയാണെങ്കില്‍ സാവകാശം നല്‍കും. ഇപ്പോള്‍ ബില്ലടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ അറിയാന്‍ 1912 എന്ന കോള്‍ സെന്റര്‍ നമ്പരില്‍ വിളിക്കാം. ചില ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍വിസ് ചാര്‍ജ് മൂന്നു മാസത്തേക്ക് കെ.എസ്.ഇ.ബി വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."