ആളൊഴിഞ്ഞ് മക്കയും മദീനയും
മക്കമദീന: സൂചികുത്താനിടമില്ലാതെ തിങ്ങി നിറയേണ്ട മക്കയും മദീനയും റമദാനെ വരവേറ്റത് വിശ്വാസികളുടെ നെഞ്ചു പിടക്കുന്ന കാഴ്ചകളുമായി. വിശുദ്ധ റമദാനില്‍ ജന നിബിഡമാകേണ്ട ഇരു ഹറമുകളും തറാവീഹ് പൂര്‍ത്തീകരിച്ചത് മുന്നൂറില്‍ താഴെ വിശ്വാസികളുമായിട്ടായിരുന്നു.
കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രങ്ങളുടെ ഭാഗമായാണ് മക്കയിലും മദീനയിലും വിശ്വാസികളുടെ പ്രവേശനം തടഞ്ഞത്. എങ്കിലും ജമാഅത്ത് നിസ്‌കാരവും റമദാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് നിസ്‌കാരങ്ങളും മുടങ്ങാതിരിക്കാനും അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ലോകത്തെ ഇസ്‌ലാം മതവിശ്വാസികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു വിശുദ്ധ റമദാനിലെ ഹറമിലെ ആദ്യ ദിനത്തിലെ പുലര്‍ക്കാല യാമം വരെയുള്ള കാഴ്ചകള്‍.
മക്കയില്‍ തറാവീഹ് ആദ്യ ആറു റക്അത്തില്‍ ശൈഖ് ശുറൈം, തുടര്‍ന്നുള്ള നാല് റക്അത്തുകളിലും വിത്‌റിലും ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസും നേതൃത്വം നല്‍കി. മദീനയിലെ മസ്ജിദുന്നബയില്‍ ആദ്യ ആറു റക്അത്തുകളില്‍ ശൈഖ് ഖാസിം, തുടര്‍ന്നുള്ള നാല് റക്അത്തുകളിലും വിത്‌റിലും ശൈഖ് ബുദൈറും നേതൃത്വം നല്‍കി.
പതിവിനു വിപരീതമായിഇത്തവണ പത്ത് റക്അത്താണ് ഇവിടെ തറാവീഹ് നിസ്‌കരിക്കുന്നത്. വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ആഴ്ചകളോളം ആളനക്കമില്ലാതിരുന്ന കഅ്ബയുടെ മുറ്റത്ത് തറാവീഹ് നിസ്‌കാരം മുടങ്ങാതെ തുടരാനാണ് തീരുമാനം. തേങ്ങുന്ന മനസുകളുമായാണ് പ്രാര്‍ഥനയോടെ ഇന്നലെയും ഹറമിന്റെ മുറ്റത്തും മദീന പള്ളിക്കകത്തും പ്രാര്‍ഥന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."