ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം: ഹോട്ട് സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം,ഷോപ്പിങ് മാളുകള്‍ അടഞ്ഞുകിടക്കും
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള പുതുക്കിയ ഇളവുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.
എന്നാല്‍ ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല.കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാര്‍ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.നഗരസഭാ, കോര്പറേഷന് പരിധിയില്‍ വരുന്ന കോര്പറേഷന് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലീഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.
വെള്ളിയാഴ്ച രാത്രിയോടെയാണ് മന്ത്രാലയം ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."